കോട്ടക്കൽ ഇന്ന് എ വൈ സി ഉച്ചാരക്കടവ് ഫിഫാ മഞ്ചേരി പോരാട്ടം

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നു ഫിഫാ മഞ്ചേരി എ‌ വൈ സി ഉച്ചാരക്കടവിനെ നേരിടും. അഖിലേന്ത്യാ സെവൻസിൽ ആദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. കഴിഞ്ഞ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് കെ എഫ് സി കാളിക്കാവിനോട് അപ്രതീക്ഷിത പരാജയം ഏറ്റു വാങ്ങിയിയും ഫിഫാ മഞ്ചേരി അവസാന മത്സരത്തിൽ അവസാന നിമിഷ ഗോളിലൂടെ എഫ് സി തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയുമാണ് വരുന്നത്.

മഴ കാരണം കഴിഞ്ഞ ദിവസം മത്സരം നടക്കാതിരുന്ന കുപ്പൂത്തിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി എഫ് സി തിരുവനന്തപുരത്തെ നേരിടും. സീസണിൽ ഇതുവരെ ഒരൊറ്റ മത്സരം ജയിക്കാത്ത ടീമാണ് എഫ് സി തിരുവനന്തപുരം. എങ്കിലും കഴിഞ്ഞ മത്സരത്തിൽ അവർ ഫിഫാ മഞ്ചേരിയെ വിറപ്പിച്ചിരുന്നു.

എടത്തനാട്ടുകരയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം എഫ് സി കൊണ്ടോട്ടിയെ നേരിടും. എഫ് സി കൊണ്ടോട്ടി ഇതിനു മുന്നേ സൂപ്പറിനെ നേരിട്ടപ്പോൾ പരാജയം ഏറ്റുവാങ്ങിയിരുന്നു. മാവൂരിൽ ഇന്ന് ആതിഥേയരായ ജവഹർ മാവൂരും ഓക്സിജൻ ഫാർമ ജയ എഫ് സി തൃശ്ശൂരും തമ്മിലാണ് പോരാട്ടം. ആദ്യ റൗണ്ടിൽ ജവഹർ മാവൂർ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തിയിരുന്നു.

എടപ്പാളിൽ ഇന്ന് ആതിഥേയർ കൂടിയായ സ്കൈ ബ്ലൂ എടപ്പാൾ ലക്കി സോക്കർ ആലുവയെ നേരിടും. മഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും ടൗൺ ടീം അരീക്കോടും തമ്മിലാണ് ഇന്ന് പോരാട്ടം.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal