Local Sports News in Malayalam

സൂപ്പർ സ്റ്റുഡിയോയെ അട്ടിമറിച്ച് എ വൈ സി ഉച്ചാരക്കടവ്

ഷൊർണ്ണൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ എ വൈ സി ഉച്ചാരക്കടവ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അട്ടിമറിച്ചു. ഒരു ഗോളിനു പിറകെ നിന്നതിനു ശേഷം തിരിച്ചുവന്നായിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ വിജയം. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്. ഷൊർണ്ണൂരിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ നേരിടും.

നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ രണ്ടാം ദിവസം റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റിനെ അൽ ശബാബ് ത്രിപ്പനച്ചി മുട്ടുകുത്തിക്കുന്നതാണ് കണ്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ ശബാബ് ത്രിപ്പനച്ചിയുടെ വിജയം. അവസാന നാലു മത്സരങ്ങളിലെ അൽ ശബാബ് ത്രിപ്പനച്ചിയുടെ ആദ്യ വിജയമാണിത്. ഇന്ന് നീലേശ്വരത്ത് കെ എഫ് സി കാളിക്കാവ് ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തെ (എഫ് സി കൊണ്ടോട്ടി) നേരിടും.

കുന്നമംഗലത്ത് സീസണിലെ ആദ്യ അംഗത്തിന് ഇറങ്ങിയ ഷൂട്ടേർസ് പടന്ന എതിരില്ലാത്ത മൂന്നു ഗോളിന് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ പരാജയപ്പെടുത്തി. ടോപ്പ് മോസ്റ്റ് തലശ്ശേരി സീസണിൽ ഇതാദ്യമായാണ് ഒരു കളിയിൽ ഗോൾ നേടാതെ ആവുന്നത്. ഇന്നു കുന്നമംഗലത്ത് ഷൂട്ടേർസ് പടന്ന ഫിഫാ മഞ്ചേരിയെ നേരിടും.

ചാവക്കാട് ഫിഫാ മഞ്ചേരി സെമി ഫൈനൽ ആദ്യ പാദത്തിൽ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഒരു ഗോളിനു മുന്നിലെത്തിയ ഫിറ്റ് വെൽ കോഴിക്കോടിനെ ജൂനിയർ ഫ്രാൻസിസിന്റെ ഇരട്ട ഗോളിലൂടെയാണ് ഫിഫാ മഞ്ചേരി കീഴടക്കിയത്. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനൽ ആദ്യ പാദത്തിൽ ഐ എം വിജയൻ നയിക്കുന്ന ജിയോണി മൊബൈൽ ഉഷാ എഫ് സി മലപ്പുറത്തിന്റെ മഞ്ഞപ്പടയായ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

You might also like