പെനാൾട്ടി ഷൂട്ടൗട്ടിൽ എ വൈ സി ഉച്ചാരക്കടവിന് ജയം

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് ഫിറ്റ് വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ വിജയം. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ. എ വൈ സി കഴിഞ്ഞ ദിവസം അൽ മിൻഹാൽ പരാജയപ്പെടുത്തി ഇരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ വലപ്പാട് എഫ് സി മുംബൈ ബേസ് പെരുമ്പാവൂരിനെ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എഫ് സി മുംബൈയുടെ ജയം. നാളെ വലപ്പാട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് എഫ് സി ഉഷാ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്മാക്ക് മീഡിയ സബാന് മൂന്നു ഗോള്‍ വിജയം
Next articleഷാര്‍ജ്ജയില്‍ അഫ്ഗാനിസ്ഥാന്‍ – സിംബാബ്‍വേ പോരാട്ടത്തിനു കളമൊരുങ്ങുന്നു