ആവേശ പോരാട്ടത്തിൽ എ വൈ സിയെ വീഴ്ത്തി ഫിഫാ മഞ്ചേരി നിലമ്പൂരിൽ ഫൈനലിൽ

മോശം ഫോമിൽ ആയിരുന്നതിന് വിമർശനങ്ങൾ കേട്ട ഫിഫാ മഞ്ചേരി ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. തുടർ ജയങ്ങളോടെ നിലമ്പൂർ സെവൻസിൽ ഫിഫാ മഞ്ചേരി ഇന്ന് ഫൈനൽ ഉറപ്പിച്ചു. ഇന്ന് നിലമ്പൂർ സെമിയുടെ രണ്ടാം പാദത്തിൽ ആവേശകരമായ പോരി എ വൈ സി ഉച്ചാരക്കടവിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്.

അർനോൾഡിന്റെ ഇരട്ട ഗോളുകളും ഒപ്പം കുട്ടൻ,ഫിലിപ്പ് എന്നിവരുടെ ഗോളുകളുമാണ് ഫിഫയ്ക്ക് ഈ വിജയം സമ്മാനിച്ചത്. നേരത്തെ ആദ്യ പാദത്തിൽ ഫിഫാ മഞ്ചരി മറുപടിയില്ലാത്ത ഒരു ഗോളിനു വിജയിച്ചിരുന്നു. ഫിഫാ മഞ്ചേരിയുടെ സീസണിലെ അഞ്ചാം ഫൈനലായിരിക്കും ഇത്.