ബ്ലാക്ക് ‌ വൈറ്റിനെ തകർത്ത് എ വൈ സി ഉച്ചാരക്കടവ്

- Advertisement -

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ റോയൽ ട്രാവൽസ് ബ്ലാക്ക്  ‌‌‌‌‌‌‌‌‌ആൻഡ് വൈറ്റ് കോഴിക്കോടിനെ എ വൈ സി ഉച്ചാരക്കടവ് പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ വിജയം. ഒലീവയാണ് എ വൈ സി ഉച്ചാരക്കടവിന്റെ വിജയ ഗോൾ നേടിയത്. സീസണിൽ ഇത് ആറാം തവണയാണ് രണ്ടു ടീമുകളൂം ഏറ്റു മുട്ടുന്നത്. എ വൈ സിയുടെ ബ്ലാക്കിനെതിരെയുള്ള മൂന്നാം വിജയമാണിത്.

തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ മത്സരം ഇന്ന് ഷൂട്ടൗട്ട് വരെ നീണ്ടു. സ്കൈ ബ്ലൂ ഏടപ്പാളും അൽ മിൻഹാൽ വളാഞ്ചേരിയും തമ്മിലുള്ള മത്സരത്തിൽ ഷൂട്ടൗട്ടിൽ അൽ മിൻഹാൽ വളാഞ്ചേരി വിജയിച്ചു കയറി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അവസാന അഞ്ചു മത്സരങ്ങലിലെ വളാഞ്ചേരിയുടെ രണ്ടാം വിജയം മാത്രമാണിത്.

കുപ്പൂത്ത് അഖിലേന്ത്യാ മത്സരത്തിലും ഇന്നത്തെ മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. പക്ഷെ വിജയികളെ കണ്ടെത്താൻ പെനാൾട്ടി ഷൂട്ടൗട്ടും കടന്ന് ടോസു വരെ പോകേണ്ടി വന്നു. ജിംഖാന തൃശ്ശൂരും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും തമ്മിലുള്ള മത്സരം 2-2 എന്ന നിലയിൽ നിശ്ചിത സമയത്ത് പിരിയുകയായിരുന്നു. തുടർന്നു വിജയികളെ തേടി പെനാൾട്ടിവരെ പോയെങ്കിലും ഫലമുണ്ടായില്ല. അവസാനം ടോസിൽ ഭാഗ്യം ജിംഖാനയുടെ കൂടെ നിന്നു.

Advertisement