അഷ്ഫാദിന് സ്നേഹ പൂക്കൾ കൈമാറിക്കൊണ്ട് സോക്കർ സിറ്റി

- Advertisement -

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവ ഫുട്ബോളർ അഷ്ഫാദിന് കൈതാങ്ങായി സോക്കർ സിറ്റി വാട്സാപ് കൂട്ടായ്മ. സോക്കർസിറ്റി അംഗങ്ങൾ സ്വരൂപിച്ച ധനസഹായം ഇന്ന് അഷ്ഫാദിന്റെ വീട്ടിൽ എത്തി നേരിട്ട് ഏൽപ്പിച്ചാണ് സോക്കർസിറ്റി ഫുട്ബോൾ ആരാധകർക്കു തന്നെ മാതൃകയായത്.

ഫുട്ബോൾ നഗരം എന്നറിയപ്പെടുന്ന സോക്കർ സിറ്റി യിലെ മെംബർമാരിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപയാണ് ഇന്ന് അഷ്റഫാദിന് ഇന്ന് കൈമാറിയത്. സോക്കർ സിറ്റി അഡ്മിനായ റുജീഷ് തിരൂരും സോക്കർസിറ്റി അഡ്വൈസറി അംഗങ്ങളായ സൂപ്പർ അഷ്റഫ് ബാവാകയും റോയൽ മുസ്തഫാകയും സോക്കർ സിറ്റി എക്സിക്യൂട്ടീവ്
ഹിഫ്സു മാവൂരും അടങ്ങിയ സംഘമാണ് ഇന്ന് മലപ്പുറത്ത് നിന്നു കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. എളയടത് അഷ്റഫ്, പ്രശാന്ത് എടാട്ടുമൽ, അക്ബർ ടൗൺ ത്രികരിപൂർ, മൻസൂർ ,പ്രമോദ് കണ്ണൂർ എന്നിവരും അഷ്റഫാദിൻറെ വീട്ടിലേക്ക് ഈ സംഘത്തോടൊപ്പം ചേർന്നു.

എസ് എഫ് എ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ അഷ്റഫാദിന് ധന സഹായം കൈമാറി. പെരളശ്ശേരി സ്വദേശിയായ അഷ്‌ഫാദ് ഒരു കാറപകടത്തിൽ സുഷുമ്ന നാഡിക് ക്ഷതമേറ്റ് എഴുന്നേൽക്കാനാവാതെ രണ്ടു വർഷമായി ചികിത്സയിലാണ്.

തികച്ചും അർഹനായ അഷ്റഫാദിന് തന്നെയാണ് ഈ സഹായം എത്തിക്കുവാൻ ആയത് എന്നതിൽ അഭിമാനിക്കുന്നതായി സോക്കർ സിറ്റി അറിയിച്ചു. അഷ്ഫാദിന് ഈദ്-ഓണം സമ്മാനമായി സോക്കർ സിറ്റിയുടെ ഈ വരവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement