അരീക്കോട് സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് കിരീടം

Img 20220331 Wa0081

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ കെ എം ജി മാവൂരിന്റെ പോരാട്ടം മറികടന്നാണ് എ വൈ സി ഉച്ചാരക്കടവ് കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ വിജയം. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളടിക്കാൻ ആയിരുന്നില്ല. പിന്നീട് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ഭാഗ്യം എ വൈ സിക്ക് ഒപ്പം നിന്നു. കെ എം ജി മാവൂരിന്റെ ആദ്യ രണ്ട് പെനാൾട്ടി കിക്കുകളും ലക്ഷ്യത്തിൽ എത്തിയില്ല.

എ വൈ സി ഉച്ചാരക്കടവിന്റെ സീസണിൽ ആദ്യ കിരീടമാണിത്. അരീക്കോട് സെമിയിൽ മെഡിഗാഡ് അരീക്കോടിനെ ആണ് എ വൈ സി ഉച്ചാരക്കടവ് പരാജയപ്പെടുത്തിയിരുന്നത്.

Previous articleകാറപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു മാനുവൽ ലാൻസിനി
Next articleപഴയ ക്ലബിന് എതിരെ ഗോൾ അടിച്ചു ജിൽ റൂർഡ്, ആഴ്‌സണലിനെ വീഴ്ത്തി വോൾവ്സ്ബർഗ് ചാമ്പ്യൻസ് ലീഗ് സെമിയിൽ