സൂപ്പർ സ്റ്റുഡിയോക്ക് രണ്ടാം മത്സരത്തിലും പരാജയം

- Advertisement -

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വീണ്ടും അടിതെറ്റി. സീസണിലെ രണ്ടാം മത്സരത്തിലും സൂപ്പറിന് പരാജയൻ വഴങ്ങേണ്ടി വന്നു. ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ജയ തൃശ്ശൂർ ആണ് സൂപ്പറിനെ വീഴ്ത്തിയത്. ആദ്യ മത്സരത്തിൽ എന്ന പോലെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഇന്നും സൂപ്പറിന്റെ പരാജയം.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും കളി ഗോൾരഹിതമായി തുടർന്നു. ആദ്യ മത്സരത്തിലും സൂപ്പറിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് ജയ തൃശ്ശൂർ വിജയിക്കുക ആയിരുന്നു. ജയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചിയെ ജയ പരാജയപ്പെടുത്തിയിരുന്നു.

നാളെ വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ബേസ് പെരുമ്പാവൂർ എഫ് സി മുംബൈയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement