റോയൽ ട്രാവൽസ് എഫ് സി, അനസ് എടത്തൊടിക പുതിയ ജേഴ്സി പ്രകാശനം ചെയ്തു

- Advertisement -

സീസൺ 2017-18ലേക്ക് ഒരുങ്ങുന്ന റോയൽ ട്രാവൽസ് എഫ് സി കോഴിക്കോടിന്റെ പുതിയ ടീം ജേഴ്സി ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക പ്രകാശനം ചെയ്തു. ഇന്നാണ് കോഴിക്കോട് വെച്ച് അനസ് ജേഴ്സി റോയൽ ട്രാവൽസ് എഫ് സി മാനേജർ സയ്യിദിന് നൽകി കൊണ്ട് പ്രകാശനം ചെയ്തത്.

ജേഴ്സി പ്രകാശനത്തോടൊപ്പം റോയൽ ട്രാവൽസ് എഫ് സിക്കും മാനേജറും സുഹൃത്തുമായ സയീദിനും അടുത്ത സീസണിലേക്ക് എല്ലാവിധ ആശംസകളും അനസ് എടത്തൊടിക നേർന്നു.

പുതിയ സീസണായി വൻ ഒരുക്കങ്ങളാണ് റോയൽ ട്രാവൽസ് എഫ് സി നടത്തുന്നത്. സെവൻസ് ഫുട്ബോളിലെ മിന്നും താരങ്ങളായ അൻഷിദ് ഖാൻ, കുട്ടൻ, സഫീർ, ഷമീൽ തുടങ്ങി വൻ താരനിരയെ തന്നെ റോയൽ ട്രാവൽസ് എഫ് സി കോഴിക്കോടേക്ക് ഇതിനകം തന്നെ എത്തിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement