അനന്ദു മുരളിക്ക് ഇരട്ട ഗോൾ, ജിംഖാന തൃശ്ശൂരിന് നാലു ഗോൾ ജയം

- Advertisement -

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വൻ വിജയവുമായി ജിംഖാന തൃശൂർ. വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട അൽസബ ജിംഖാന തൃശൂർ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. കളിയിൽ ഇരട്ട ഗോളുകളുമായി കേരള സന്തോഷ് ട്രോഫി താരം അനന്ദു മുരളി താരമായി.

തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ 11ആൻ മിനുട്ടിൽ തന്നെ ജിംഖാന ലീഡെടുത്തു. വിദേശ താരം ഗോൾഫി ആയിരുന്നു ആദ്യ ഗോൾ നേടിയത്. ഗാർലോയുടെ വകയായിരുന്നു രണ്ടാമത്തെ ഗോൾ. അനന്ദു മുരളിയുടെ ഗോളുകൾ പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. അനന്ദു നേടിയ രണ്ട് ഗോളുകളും ഒന്നിനൊന്ന് മികച്ചതാണ്.

വലപ്പാട് നാളെ നടക്കുന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement