അമ്പലവയലിൽ ന്യൂകാസിൽ ലക്കി സോക്കർ ചാമ്പ്യന്മാർ

- Advertisement -

അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ ആവേശപോരാട്ടം ജയിച്ച് കയറി ന്യൂകാസിൽ ലക്കി സോക്കർ ആലുവ ചാമ്പ്യന്മാർ. ഇന്നലെ നടന്ന ഫൈനലിൽ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചാണ്. ആറു ഗോളുകൾ പിറന്ന മത്സരം പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലക്കി സോക്കർ ആലുവ വിജയിച്ചത്. നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു സ്കോർ.

ലക്കി സോക്കർ ആലുവയുടെ സീസണിലെ രണ്ടാം മത്സരമാണിത്. എ എഫ് സി അമ്പലവയലിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ആലുവ സെമിയിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സെമിയിൽ വിജയം. ക്വാർട്ടറിൽ എഫ് സി തിരുവനന്തപുരത്തെ തോൽപ്പിച്ചാണ് ലക്കി സോക്കർ ആലുവ സെമിയിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement