സൂപ്പറിനെതിരെ സൂപ്പർ തിരിച്ചുവരവ്,രണ്ടിനു പിറകിൽ നിന്ന ശേഷം നാലു തിരിച്ചടിച്ച് ബ്ലാക്ക്

- Advertisement -

മുണ്ടൂരിന്റെ മണ്ണിൽ മലപ്പുറത്തിന്റെ മഞ്ഞപ്പടയെ കോഴിക്കോടിന്റെ കരുത്തായ ബ്ലാക്ക് & വൈറ്റ് വീഴ്ത്തി. ഒന്നാം സെമിഫൈനലിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയം. ജയത്തോടെ ബ്ലാക്ക് & വൈറ്റ് തങ്ങളുടെ സീസണിലെ നാലാം ഫൈനൽ ഉറപ്പിച്ചു.

തുടക്കത്തിൽ എറിക്കിന്റെ ഗോളിലൂടെ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറമാണ് മുന്നിലെത്തിയത്. ആ ലീഡ് ഇടവേള വരെ സൂപ്പർ നിലനിർത്തി. രണ്ടാം പകുതി തുടക്കത്തിൽ  രണ്ടാം ഗോളും നേടിയ സൂപ്പർ ഫൈനലിലേക്ക് ആദ്യ കാൽ വെച്ചു. പക്ഷെ കളി തീരാൻ പത്തുമിനുട്ട് മാത്രം ശേഷിക്കേ ബ്ലാക്ക് തിരിച്ചടിച്ചു. 1-2. ബ്ലാക്ക് & വൈറ്റിന്റെ ആക്രമണത്തിനു മുന്നിൽ മഞ്ഞപ്പടയുടെ മുട്ടിടിച്ചു. ബ്ലാക്കിന്റെ സ്വന്തം ആഷിക് ഉസ്മാനിലൂടെ കളി നിശ്ചിത സമയം എത്തും മുമ്പ് സമനിലഗോൾ.

Summer Trading

കളി എക്സ്ട്രാ ടൈമിലേക്ക് എത്തിയപ്പോഴും ആഷിഖ് തന്നെ താരം. ബ്ലാക്കിന്റെ മൂന്നാം ഗോൾ ആഷിഖിന്റെ ബൂട്ടിൽ നിന്ന്. കളി തീരും മുന്നേ സമനിലയ്ക്കു വേണ്ടി പരിശ്രമിച്ച സൂപ്പറിന്റെ വലയിൽ നാലാം ഗോളു കയറ്റി ഫൈനലിനു ടിക്കറ്റൊപ്പിച്ചു. മഞ്ചേരിയിലെ സെമി പരാജയത്തിന് ഇരട്ടി മധുരമുള്ള പ്രതികാരം. മദീനയും ജിംഖാനയും തമ്മിലുള്ള വിജയികളാകും ബ്ലാക്കിനെ ഫൈനലിൽ നേരിടുക.

Advertisement