അൽ മദീന ചെർപ്പുളശ്ശേരിയുടെ നീലപ്പട ഇന്ന് ഇറങ്ങുന്നു

- Advertisement -

കഴിഞ്ഞ സെവൻസ് സീസണിൽ വൻ കുതിപ്പ് നടത്തിയ അൽ മദീന ചെർപ്പുള്ളശ്ശേരി എന്ന ചെർപ്പുളശ്ശേരിക്കാരുടെ സ്വന്തം നീലപ്പട ഇന്ന് സീസണിലെ ആദ്യ അങ്കത്തിന് ഇറങ്ങുന്നു‌. വലപ്പാട് അഖിലേന്ത്യാ സെവൻസിന്റെ മൈതാനത്താണ് അൽ മദീന ചെർപ്പുള്ളശ്ശേരി ആദ്യമായി ഇറങ്ങുന്നത്. എഫ് സി മുംബൈ ആണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ എതിരാളികൾ.

കഴിഞ്ഞ സീസൺ ആവർത്തിക്കാൻ കഴിയുമെന്നാണ് അൽ മദീന ചെർപ്പുള്ളശ്ശേരി പ്രതീക്ഷിക്കുന്നത് എങ്കിലും കടുത്ത വെല്ലുവിളി ഇത്തവണ മദീന നേരിടേണ്ടി വരും. കഴിഞ്ഞ സീസണിൽ മികച്ചു നിന്ന പലതാരങ്ങളും ഇത്തവണ അൽ മദീനയിൽ ഇല്ല. ജാക്സൺ, ബ്ലാമോ എന്നീ രണ്ടു വിദേശ താരങ്ങളാകും ഇന്ന് ഇറങ്ങുക.

 

കഴിഞ്ഞ സീസണിൽ 14 കിരീടങ്ങളാണ് അൽ മദീന ചെർപ്പുള്ളശ്ശേരി നേടിയത്. മൂന്നൂറോളം ഗോളുകൾ അടിച്ച മദീന 50ലധികം ക്ലീൻഷീറ്റുകൾ നേടി സെവൻസിൽ റെക്കോർഡും ഇട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement