സെവൻസ് ഫുട്ബോളിലെ ഇതിഹാസ റഫറി ആലിക്കോയ അന്തരിച്ചു

Img 20210903 101022

സെവൻസ് ഫുട്ബോളിലെ സജീവ സാന്നിദ്ധ്യമായിരുന്ന റഫറി ആലിക്കോയ മരണപ്പെട്ടു. അവസാന കുറച്ചു കാലമായി രോഗങ്ങളോട് പൊരുതുക ആയിരുന്നു ആലിക്കോയ. ഇന്ന് പുലർച്ചെ ആറു മണിക്കായിരുന്നു അന്ത്യം. കബറടക്കം ഇന്ന് 11 മണിക്ക് അദ്ദേഹത്തിന്റെ വീട്ടിനടുത്തുള്ള കോട്ടുമ്മൽ ജുമാമസ്ജിദിൽ നടക്കും. സെവൻസിൽ ഏറ്റവും പ്രമുഖ റഫറി ആയിരുന്നു ആലിക്കോയ. കൊറോണ കാരണം സെവൻസ് നിർത്തി വെക്കുന്ന സീസൺ വരെ എല്ലാ മികച്ച ടൂർണമെന്റുകളിലും റഫറി ആയി ആലിക്കോയ ഉണ്ടായിരുന്നു. സെവൻസ് ഫുട്ബോൾ രംഗത്തെ പ്രമുഖർ ആലിക്കോയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

Previous articleറോമിയോ ഫെർണാണ്ടസ് ഈസ്റ്റ് ബംഗാളിനൊപ്പം
Next articleവെനിസ്വേലയെ തകർത്ത് അർജന്റീന