ആലത്തൂരിൽ ഫിഫാ മഞ്ചേരിയെ കീഴടക്കി ഉഷാ തൃശ്ശൂരിന് കിരീടം

- Advertisement -

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ ഉഷാ എഫ് സി തൃശ്ശൂരിന് വിജയം. കരുത്തരായ ഫിഫാ മഞ്ചേരിയെ ആണ് ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ഉഷാ എഫ് സി തൃശ്ശൂർ കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. ഉഷാ എഫ് സിയുടെ സീസണിലെ മൂന്നാം കിരീടമാണിത്.

അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ചാണ് ഉഷാ എഫ് സി ആലത്തൂരിൽ ഫൈനലിലേക്ക് കടന്നത്. എഫ് സി പെരിന്തൽമണ്ണയെ തോൽപ്പിച്ചായിരുന്നു ഫിഫയുടെ ഫൈനൽ പ്രവേശനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement