ആലത്തൂരിൽ മദീനയും ഉഷയും സമനിലയിൽ പിരിഞ്ഞു

ആലത്തൂർ അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും ഉഷാ എഫ് സി തൃശ്ശൂരും സമനലയിൽ പിരിഞ്ഞു. 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ആലത്തൂരിൽ ഇന്ന് ഫിഫാ മഞ്ചേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഏകപക്ഷീയമായ ഒരു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി. വളാഞ്ചേരിയിൽ ഇന്ന് അൽ മിൻഹാൽ വളാഞ്ചേരി ജിംഖാന തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial