ആലത്തൂരിൽ ഫിഫ മഞ്ചേരി ഫൈനലിൽ

- Advertisement -

ആലത്തൂർ അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഫിഫാ മഞ്ചേരിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ ജയം. ജയത്തോടെ ഫിഫ ഫൈനലിലേക്ക് കടന്നു.

ആലത്തൂരിൽ ഇന്ന് അവസാന സെമിയിൽ അൽ മദീന ഉഷാ എഫ് സിയെ നേരിടും. ആദ്യ പാദത്തിൽ അൽ മദീന ഉഷാ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement