തൃക്കരിപ്പൂരിൽ അൽ ശബാബ് പെനാൾട്ടിയിൽ സൂപ്പറിനെ വീഴ്ത്തി

- Advertisement -

തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ അൽ ശബാബ് ത്രിപ്പനച്ചിക്ക് രണ്ടാം വിജയം. ആദ്യ റൗണ്ടിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ അഞ്ചു ഗോളുകൾക്ക് തകർത്ത അൽ ശബാബ് ത്രിപ്പനച്ചി രണ്ടാം റൗണ്ടിൽ വീഴ്ത്തിയത് ശക്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ. നിശ്ചിത സമയത്ത്  സമനിലയിൽ പിരിഞ്ഞ മത്സരം, പെനാൾട്ടിയിൽ എത്തിയപ്പോൾ 5-4 എന്ന സ്കോറിന് അൽ ശബാബ് വിജയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് അൽ ശബാബ് ത്രിപ്പനച്ചി ഈ സീസണിൽ സൂപ്പറിനെ പരാജയപ്പെടുത്തുന്നത്.

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉഷാ എഫ് സിയുടെ വിജയം. കളിയുടെ അവസാന നിമിഷങ്ങളിലെ ഗോളാണ് ഉഷയെ വിജയിപ്പിച്ചത്.

വളാഞ്ചേരിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജവഹർ മാവൂർ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. കൊണ്ടോട്ടിയിൽ വിജയം ടൗൺ ടീം അരീക്കോടിനായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ് സി കൊണ്ടോട്ടിയെയാണ് ടൗൺ ടീം അരീക്കോട് പരാജയപ്പെടുത്തിയത്.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement