മണ്ണാർക്കാടിൽ ലിൻഷ മണ്ണാർക്കാടിനെ തകർത്ത് അൽ മിൻഹാൽ വളാഞ്ചേരിക്ക് കിരീടം

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ മണ്ണാർക്കാടിന്റെ സ്വന്തം ടീമിനെ തകർത്തു കൊണ്ട് ഉദയ അൽ മിൻഹാൽ വളാഞ്ചേരി കിരീടം ഉയർത്തി. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽ മിൻഹാൽ വളാഞ്ചേരി ലിൻഷയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മിനുട്ടികളുടെ വ്യത്യാസത്തിൽ പിറന്ന രണ്ടു ഗോളുകളാണ് അൽ മിൻഹാലിനെ ചാമ്പ്യന്മാരാക്കിയത്.

അൽ മിൻഹാൽ വളാഞ്ചേരിയുടെ സീസണിലെ ആദ്യ കിരീടമാണിത്. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചായിരുന്നു അൽ മിൻഹാൽ വളാഞ്ചേരി മണ്ണാർക്കാട് സെവൻസിന്റെ ഫൈനലിൽ എത്തിയത്. അഭിലാഷ് കുപ്പൂത്തിനെയും ഉഷാ എഫ് സി തൃശ്ശൂരിനേയും ആദ്യ റൗണ്ടുകളിൽ മിൻഹാൽ പരാജയപ്പെടുത്തിയിരുന്നു.

ഉഷാ എഫ് സിയെ 8-4 എന്ന വൻ സ്കോറിനായിരുന്നു അൽ മിൻഹാൽ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയത്. സീസണിലെ തങ്ങളുടെ കിരീടനേട്ടം മൂന്നാക്കി ഉയർത്താമെന്നു കരുതിയ ലിൻഷയ്ക്ക് തിരിച്ചടി കൂടിയായി ഇന്നത്തെ ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial