അൽ മിൻഹാൽ വളാഞ്ചേരി ക്വാർട്ടറിൽ

- Advertisement -

വീറും വാശിയും നിറഞ്ഞു നിന്ന മറ്റൊരു കർക്കിടാംകുന്ന് രാത്രി. ഫോർച്യൂൺ അഥവാ ഭാഗ്യം അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയുടെ കൂടെയായിരുന്നു. ഹാട്രിക് നേടിയ ഫോർച്യൂൺ എന്ന മിന്നും താരമായിരുന്നു അൽ മിൻഹാൽ വളാഞ്ചേരിയെ കർക്കിടാംകുന്ന് ടൂർണമെന്റിൽ ക്വാർട്ടറിലേക്ക് നയിച്ചത്. ടോപ്പ് മോസ്റ്റ് തലശ്ശേരിയെ 3-2 എന്ന സ്കോറിന് അൽ മിൻഹാൽ പരാജയപ്പെടുത്തിയപ്പോൾ മൂന്ന് ഗോളുകളും നേടി മാച്ച് ബോൾ സ്വന്തമാക്കുകയായിരുന്നു ഫോർച്ച്യൂൺ. സെവെൻസ് സീസണിൽ പിറക്കുന്ന മൂന്നാം ഹാട്രിക്കാണിത്. ലിൻശാ മെഡിക്കൽസ് താരം അബുലായിയും അൽ ശബാബിന്റെ ജോണും ഫോർച്യൂണിനു മുന്നേ ഹാട്രിക് നേടിയിരുന്നു.

img_4366

ശക്തമായ മുന്നേറ്റ നിരയുമായാണ് രണ്ടു ടീമുകളും ഇറങ്ങിയതെങ്കിലും ആദ്യ പകുതിയിൽ മുന്നേറ്റങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നില്ല. ടോപ്പ് മോസ്റ്റ് ഗോൾ കീപ്പർ സവിനേഷിനെ മറികടന്ന് ഫോർച്ച്യൂൺ നേടിയ ഒരേയൊരു ഗോൾ മാത്രമേ ആദ്യ പകുതിയിൽ പിറന്നുള്ളൂ. രണ്ടാം പകുതിയിൽ അൽ മിൻഹാൽ വളാഞ്ചേരി കളി മെച്ചപ്പെടുത്തി. രണ്ടു ഗോളുകളും കൂടെ നേടി ഫോർച്യൂൺ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലെത്തിച്ചു. മൂന്നു ഗോളുകൾക്ക് പിറകിൽ പോയതിനു ശേഷം മാത്രം ഉണർന്ന ടോപ്പ് മോസ്റ്റ് തലശ്ശേരി ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ രണ്ടു ഗോളുകൾ മടക്കി 3-2 എന്ന നിലയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഹയർ സബാൻ കോട്ടക്കലിനെതിരെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ടോപ്പ് മോസ്റ്റ് തലശ്ശേരിയുടെ നിഴൽ മാത്രമേ അൽ മിൻഹാലിനെതിരെ കർക്കിടാംകുന്നിൽ കണ്ടുള്ളൂ. ജയത്തോടെ കർക്കിടാംകുന്നിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

ഇന്ന് കർക്കിടാംകുന്നിൽ അഖിലേന്ത്യാ സെവൻസിലെ കരുത്തുറ്റ സാന്നിദ്ധ്യം ടൗൺ ടീം അരീക്കോട് തൃശ്ശൂരിന്റെ അഭിമാനമായ ശാസ്ത മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement