സുശാന്ത് മാത്യുവിന് ഗോൾ, റെഡ്, അൽ മിൻഹാലിന് വിജയം

കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിൽ മൂന്നാം ദിനത്തിൽ അമിസാദ് അൽ മിൻഹാൽ വാളാഞ്ചേരിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അൽ മിൻഹാൽ ഫ്രണ്ട്സ് മമ്പാടിനെ മറികടന്നത്.

പരുക്കൻ മത്സരം കണ്ട കർക്കിടാംകുന്ന് ഗ്രൗണ്ടിൽ താരതമ്യേpicsart_11-15-02-42-05ന ശക്തമായ ലൈനപ്പുമായാണ് അമിസാദ് അൽ മിൻഹാൽ വാളാഞ്ചേരി ഇറങ്ങിയത്. അതിഥിതാരമായി എത്തിയ മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യുവായിരുന്നു അൽ മിൻഹാൽ വാളാഞ്ചേരിയെ നയിച്ചത്. ആദ്യ പകുതിയിൽ പെനാൾട്ടിയിലൂടെ ഗോൾ കീപ്പർ ജുനൈസിനെ മറികടന്നു ഗോൾ നേടികൊണ്ട് സുശാന്ത് തന്നെ അൽ മിൻഹാലിന് ലീഡ് നേടികൊടുത്തു. എന്നാൽ കളി കളിക്കാർ തമ്മിലുള്ള പോരാട്ടമായ രണ്ടാം പകുതിയിൽ സുശാന്ത് മാത്യൂ റെഡ് കാർഡ് വാങ്ങി കളം വിടേണ്ടി വന്നു. സുശാന്ത് പുറത്തായെങ്കിലും അമിസാദ് അൽ മിൻഹാൽ വിജയത്തോടെ പ്രീ ക്വാർട്ടറിലേക്ക് കടന്നു.

കർക്കിടാംകുന്നിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആയുർവേദത്തിന്റെ നാട്ടിൽ നിന്ന് വരുന്ന സബാൻ കോട്ടക്കൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും. രാത്രി 8.30ന് മത്സരം നടക്കും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal