ശാസ്തയുടെ വല നിറച്ച് ഉദയ അൽ മിൻഹാലിന് ആദ്യ കിരീടം

വലിയാലുക്കലിൽ ഇന്ന് കണ്ട ഫൈനൽ പോരാട്ടം ഇതുവരെ ഈ സീസണിൽ കണ്ടതിൽ വെച്ച് ഏറ്റവും ഏകപക്ഷീയമായ ഒന്നായിരുന്നു. ഇന്ന് ശാസ്താ മെഡിക്കൽസ് തൃശ്ശൂരും അൽ മിൻഹാൽ വളാഞ്ചേരിയുമാണ് വലിയാലുക്ക്കലിൽ ഏറ്റുമുട്ടിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് അൽ മിൻഹാക് ഇന്ന് വിജയിച്ചു. നാലു ഗോളുകളും കളിയുടെ രണ്ടാം പകുതിയിലാണ് അൽ മിൻഹാൽ നേടിയത്.

മിൻഹാലിനായി എറിക് ഇന്ന് തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. വലിയാലുക്കലിൽ സബാൻ കോട്ടക്കൽ, ബെയ്സ് പെരുമ്പാവൂർ, സ്കൈ ബ്ലൂ എന്നിവരെ തോൽപ്പിച്ചാണ് അൽ മിൻഹാൽ ഫൈനൽ വരെ എത്തിയത്. അൽ മിൻഹാലിന്റെ സീസണിലെ ആദ്യ കിരീടമാണിത്. മികച്ച ഫോമിൽ ഉള്ള അൽ മിൻഹാൽ അവസാനം കളിച്ച 11 മത്സരങ്ങളിൽ 10 എണ്ണത്തിലും വിജയിച്ചു നിൽക്കുകയാണ്.

Previous article9.5 ഓവറില്‍ 9 വിക്കറ്റ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
Next articleജോഹാന്നസ്ബര്‍ഗില്‍ നായകനില്ലാതെ ദക്ഷിണാഫ്രിക്ക