റോയൽ ട്രാവൽസ് കോഴിക്കോടിനെ തകർത്ത് അൽ മിൻഹാൽ വളാഞ്ചേരി സെമിയിൽ

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി സെമി ഫൈനലിൽ. സെവൻസിലെ ഒന്നാം റാങ്കുകാരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചാണ് ഉദയ അൽ മിൻഹാൽ വളാഞ്ചേരി സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മിൻഹാലിന്റെ വിജയം.

അൽ മിൻഹാലിനായി മുവാരിസ്, ആൽവേസ്, എറിക് എന്നിവരാണ് ഇന്നലെ ഗോളുകൽ നേടിയത്. അഡബയോറാണ് റോയൽ ട്രാവൽസിന്റെ ആശ്വാസഗോൾ നേടിയത്. ഗോളുമായി തിളങ്ങിയ എറിക് മാൻ ഓഫ് ദി മാച്ചായി. ഇന്ന് ചെമ്മാണിയോട് മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement