ഇന്ന് അൽ മദീന vs എഫ് സി തിരുവനതപുരം, ശാസ്താ vs സ്കൈ ബ്ലൂ

- Advertisement -

എഫ് സി കൊണ്ടോട്ടിയെ തകർത്ത  മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് ഇന്ന് അങ്കം മങ്കടയിലാണ്. എതിരാളികൾ അനന്തപുരിയിൽ നിന്നെത്തുന്ന എഫ് സി തിരുവനന്തപുരം. പ്രവാസി യുണൈറ്റഡ്  സ്പോൺസർ ചെയ്യുന്ന എഫ് സി തിരുവനന്തപുരത്തിന്റെ ആദ്യ അങ്കമാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ അൽ മദീന ചെർപ്പുളശ്ശേരി മങ്കടയിലും പ്രീ ക്വാർട്ടറിലേക്ക് കടക്കാനാണ് സാധ്യത. ഡി മറിയയും ആൽബേർട്ടും അൽ മദീനയ്ക്കു വേണ്ടു മികച്ച ഫോമിലാണ് കളിക്കുന്നത്.

picsart_11-22-01-21-49-1

ചാവക്കാട് ഇന്നിറങ്ങുന്നത് ജയ തൃശ്ശൂരും അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയുമാണ്. ബേസ് പെരുമ്പാവൂരിനോട് ടോസിൽ പരാജയപ്പെട്ടതു മാത്രമാണ് അൽ മിൻഹാൽ വളാഞ്ചേരിയുടെ സീസണിലെ ഒരേയൊരു തോൽവി. ഫോർച്യൂൺ നയിക്കുന്ന ആക്രമണ നിരയിലാണ് അൽ മിൻഹാൽ വളാഞ്ചേരിയുടെ പ്രതീക്ഷ. മറുവശത്ത് ജയ എഫ് സി തൃശ്ശൂർ ഈ സീസണിൽ ഇറങ്ങിയ ഒരേയൊരു മത്സരത്തിൽ ഹയർ സബാൻ കോട്ടക്കലിനോട് പരാജയപ്പെട്ടിരുന്നു.

picsart_11-26-01-07-05

കർക്കിടാംകുന്നിൽ പതിഞ്ചു ദിവസങ്ങൾ പിന്നിടുകയാണ്. ഇന്ന് നേർക്കുനേർ വരുന്നത് ക്വാർട്ടർ ലക്ഷ്യമായി ഇറങ്ങുന്ന സ്കൈ ബ്ലൂ എടപ്പാളും ശാസ്താ മെഡിക്കൽസ് തൃശ്ശൂരുമാണ്. ടൗൺ ടീം അരീക്കോടിനെ എതിരില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ചാണ് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ പ്രീ ക്വാർട്ടറിൽ എത്തിയത്. കെ ആർ എസ് കോഴിക്കോടിനെ എതിരില്ലാതെ മൂന്നു ഗോളിനു തകർത്തു പ്രീ ക്വാർട്ടർ ഉറപ്പിച്ചവരാണ് സ്കൈ ബ്ലൂ എടപ്പാൾ. മത്സരം രാത്രി 8.30ന് നടക്കും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement