അൽ മദീന ചെർപ്പുളശ്ശേരിക്ക് ഇന്നു രണ്ടാം അങ്കം

- Advertisement -

ഇന്ന് കർക്കിടാംകുന്നിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഇറങ്ങും. സീസണിലെ അൽ മദീന ചെർപ്പുളശ്ശേരിയുടെ രണ്ടാം മത്സരമാണിത്. ആദ്യമായി ഈ സീസണിൽ ഇറങ്ങുന്ന എഫ് സി കൊണ്ടോട്ടിയാണ് മുസാഫിർ എഫ് സി അൽ മദീനയുടെ എതിരാളികൾ. ലിൻഷാ മെഡിക്കൽസിനെ 3-1നു പരാജയപ്പെടുത്തിയാണ് അൽ മദീന ചെർപ്പുളശ്ശേരി എത്തുന്നത്. മികച്ച ഫോമിൽ സീസൺ തുടങ്ങിയ ബിച്ചുപ്പയെയും ഇന്നിറങ്ങാൻ സാധ്യതയുള്ള ഡി മറിയയേയും എങ്ങനെ എഫ് സി കൊണ്ടോട്ടി നേരിടും എന്നതനുസരിച്ചാകും മത്സരത്തിന്റെ വിധി. മത്സരം തത്സമയം ഇവിടെ കാണാം-  https://www.facebook.com/musaafirfc 

picsart_11-25-01-02-14

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് എവർഷൈൻ ഫിറ്റ് വെൽ മൂർക്കനാട് കരുത്തരായ ജിംഖാന തൃശ്ശൂരിനെ നേരിടും.എവെർഷൈൻ മൂർക്കനാട് കോഴിക്കോടിന്റെ സീസണിലെ ആദ്യ മത്സരമാണിത്. മറുഭാഗത്ത് അണിനിരയ്ക്കുന്ന തൃശ്ശൂർ കരുത്തായ ജിംഖാന തൃശ്ശൂർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തോട് പൊരുതി തോറ്റാണ് വരുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും രണ്ടു ടീമുകളേയും തൃപ്തിപ്പെടുത്തില്ല.

picsart_11-25-01-08-54

മങ്കടയിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സ്കൈ ബ്ലൂ ഏടപ്പാളും തമ്മിലാണ് മത്സരം. സൂപ്പർ സ്റ്റുഡിയോ മലപ്പുറം തുടർച്ചയായ മൂന്നാം ദിവസമാണ് വിശ്രമമില്ലാതെ അങ്കത്തിനിറങ്ങുന്നത്. ആദ്യ രണ്ടു മത്സരവും ജയിച്ച സൂപ്പർ സ്റ്റുഡിയോ ഹാട്രിക് വിജയമാകും ലക്ഷ്യമിടുന്നത്. മറുഭാഗത്തിറങ്ങുന്ന സ്കൈ ബ്ലൂ എടപ്പാൾ വരുന്നത് എഫ് സി ഗോവയോട് പെനാൾട്ടി ഷൂട്ടൗറ്റിൽ നിന്നേറ്റ പരാജയത്തിന്റെ ഓർമ്മയോടെയാകും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക  https://web.facebook.com/keralafootbal

Advertisement