
- Advertisement -
സെവൻസ് ഫുട്ബോൾ സീസണിലെ ആദ്യ സെമി ലക്ഷ്യമാക്കി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഉഷാ എഫ് സി തൃശ്ശൂരും ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ഇറങ്ങും. എഫ് സി മുംബൈയെ തോൽപ്പിച്ചാണ് അൽ മദീന ക്വാർട്ടറിലേക്ക് കടന്നത്. റോയൽ ട്രാവൽസിനെ തോൽപ്പിച്ചായിരുന്നു ഉഷാ എഫ് സിയുടെ ക്വാർട്ടറിലേക്കുള്ള വരവ്.
സീസണിൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നും ജയിച്ച അൽ മദീനയും, മൂന്നിൽ രണ്ടും വിജയിച്ച ഉഷയും മികച്ച ഫോമിലാണ്.
ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങൾ
ചാവക്കാട്; സൂപ്പർ സ്റ്റുഡിയോ vs സ്കൈ ബ്ലൂ എടപ്പാൾ
ഒതുക്കുങ്ങൽ; അൽ മിൻഹാൽ vs മെഡിഗാഡ്
എടത്തനാട്ടുകര; റോയൽ ട്രാവൽസ് vs ഫ്രണ്ട്സ് മമ്പാട്
കൊപ്പം; ശാസ്ത മെഡിക്കൽസ് vs അൽ ശബാബ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement