
കൊണ്ടോട്ടിയിൽ നടന്നത് തന്നെ വളാഞ്ചേരിയിലും ആവർത്തിച്ചു. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു മുന്നിൽ ഫിഫാ മഞ്ചേരി മുട്ട് വിറച്ചു വീണു. വളാഞ്ചേരിയിലെ നിർണ്ണായകമായ രണ്ടാം സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തിയത്.
റഹീമിലൂടെ തുടക്കത്തിൽ ലീഡെടുത്ത ഫിഫാ മഞ്ചേരി ഫൈനൽ പ്രതീക്ഷ സജീവമാക്കി. പക്ഷെ മാക്സും ഇർഷാദും കളം നിറയാൻ തുടങ്ങിയതോടെ ഫിഫയുടെ പ്രതീക്ഷ തകരുകയായിരുന്നു. ആദ്യ മാക്സിലൂടെ സമനില ഗോൾ പിന്നെ ഇർഷാദിന്റെ മാരക ഫിനിഷിലൂടെ സൂപ്പർ മുന്നിലുമെത്തി. പിന്നെ ഗ്രൗണ്ടിൽ കയ്യാം കളിയായി. ഫിഫയുടെ ഫ്രാൻസിസ് റെഡ് കാർഡ് വാങ്ങി പുറത്തേക്ക്. കളി തീരാൻ നിമിഷങ്ങൾ മാത്രമിരിക്കെ മാക്സിന്റെ വക ഒരു പ്രഹരം കൂടെ. ഫിഫയ്ക്ക് 3-1ന്റെ പരാജയം.
നാളെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുമായാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഫൈനൽ പോരാട്ടം. ജവഹർ മാവൂരിനെ പരാജയപ്പെടുത്തിയാണ് മദീന ഫൈനലിൽ എത്തിയത്.