സൂപ്പറിനെതിരെ സൂപ്പർ ജയവുമായി അൽമദീന ചെർപ്പുളശ്ശേരി

സീസണിലെ ആദ്യ വിജയം അത് സ്റ്റൈലായി തന്നെ സ്വന്തമാക്കിയിരിക്കുകയാണ് അൽ മദീന ചെർപ്പുളശ്ശേരി. പിണങ്ങോട് അഖിലേന്ത്യാ സെവൻസിലെ ഇന്നത്തെ രാത്രി ഗോൾ ഉത്സവമാക്കി മാറ്റാൻ അൽ മദീനയ്ക്കായി. ഇന്ന് ഏകപക്ഷീയമായ മത്സരത്തിൽ ശക്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് അൽ മദീന തോൽപ്പിച്ചത്. ഒന്നിനെതിരെ ഗോളുകൾക്കായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം.

നേരത്തെ ഒതുക്കങ്ങൾ സെവൻസിൽ പരാജയം നേരിട്ട ക്ഷീണം മദീന ഇന്ന് മാറ്റി. സൂപ്പർ സ്റ്റുഡിയോക്ക് ഇത് സീസണിലെ ആദ്യ തോൽവി ആണ്. പിണങ്ങോടിൽ നാളെ നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് സബാൻ കോട്ടക്കലിനെ നേരിടും.

Previous articleഅർജന്റീനിയൻ യുവതാരത്തെ ടീമിലെത്തിച്ച് ബയേർ ലെവർകൂസൻ
Next articleശാസ്തയുടെ വല നിറച്ച് ലിൻഷാ മണ്ണാർക്കാട്