മൂന്ന് ഗോൾ ജയത്തോടെ അൽ മദീന തുടങ്ങി

- Advertisement -

വലപ്പാട് അഖിലേന്ത്യ സെവൻസിൽ തകർപ്പൻ ജയവുമായി അൽ മദീന ചെർപ്പുളശ്ശേരി സീസൺ തുടങ്ങി. ഇന്ന്  എഫ്സി മുംബൈയെ നേരിട്ട അൽ മദീന ചെർപ്പുളശ്ശേരി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മത്സരം വിജയിച്ചത്.

അൽ മദീനക്ക് വേണ്ടി സഫ്‌വാൻ ഒരു ഗോളും വിദേശ താരം സീസി രണ്ട് ഗോളും നേടി.  ആൽബർട്ട്, ഡി മരിയ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളില്ലാതെയാണ് അൽ മദീന ചെർപ്പുളശ്ശേരി കളത്തിലിറങ്ങിയത്.

കൊപ്പം അഖിലേന്ത്യ സെവൻസിൽ നടന്ന മത്സരത്തിൽ മെഡിഗാർഡ് അരീക്കോട് –  ഓക്സിജൻ ഫാർമ ജയാ എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി.  മത്സരം നിശ്ചിത സമയത്ത്  ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച്  പിരിയുകയായിരുന്നു.തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഭാഗ്യം മെഡിഗാർഡ് അരീക്കോടിനൊപ്പം നിൽക്കുകയായിരുന്നു. മെഡിഗാർഡ് അരീക്കോടിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement