അൽ മദീന ചെർപ്പുളശ്ശേരിയുടെ ഗോൾ പ്രതീക്ഷകളുമായി സഫ്വാൻ വരുന്നു

- Advertisement -

2017-18 സീസണിൽ ഒരോ ക്ലബും വൻ മാറ്റങ്ങളുമായാണ് സെവൻസ് ലോകത്തേക്ക് എത്തുന്നത്. താരങ്ങളെ സ്വന്തമാക്കുന്നതിൽ എല്ലാവരും മത്സരിക്കുന്ന അവസരത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സ്വന്തമാക്കിയിരിക്കുന്നത് ചെറിയ താരമല്ല. പാലക്കാട് സ്വദേശിയായ സഫ്വാനാണ് അൽ മദീനയുടെ നീല ജേഴ്സിയിലേക്ക് എത്തിയ പുതിയ താരം.

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിൽ നിന്നാണ് സഫ്വാൻ ഇപ്പോൾ മദീനയിലേക്ക് എത്തിയത്. മൂന്നു വർഷങ്ങളായി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ ഫോർവേഡായാണ് സഫ്വാൻ കളിച്ചത്. കെ എസ് ഇ ബിയുടെ ഗസ്റ്റ് പ്ലയറും ആയിരുന്നു. പാലക്കാട് ജില്ലാ ടീമിനേയും സഫ്വാൻ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒരു തവണ കേരളത്തിന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.

കോഴിക്കോട് സായിയിലായിരുന്നു സഫ്വാന്റെ പഠനം. അടുത്ത സീസണിലെ അൽ മദീനയുടെ താരമാവുക ഈ യുവതാരമായിരിക്കും എന്നാണ് സെവൻസ് പ്രേമികൾ വിശകലനം ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement