ആരാധകർക്ക് പെരുന്നാൾ സമ്മാനമായി അൽ മദീന നവാസിനെ സ്വന്തമാക്കി

- Advertisement -

സെവൻസ് ഫുട്ബോളിലെ ചെർപ്പുളശ്ശേരിയുടെ ശക്തിയായ അൽ മദീന ചെർപ്പുള്ളശ്ശേരി അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് പെരുന്നാൾ സമ്മാനമായി അൽ മദീനയ്ക്ക് കിട്ടിയത് സെവൻസിലെ തന്നെ ഏറ്റവും മികച്ച വിങ് ബാക്കുകളിൽ ഒരാളെയാണ്.

കഴിഞ്ഞ‌ സീസണിൽ സെവൻസ് ലോകത്ത് മികച്ച പ്രകടനം നടത്തി കയ്യടി വാങ്ങിയ നവാസാണ് മദീന ഇന്ന് സ്വന്തമാക്കിയ താരം. കഴിഞ്ഞ വർഷം ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനാണ് നവാസ് കളിച്ചത്. ചങ്ങരംകുളം കൊക്കൂർ സ്വദേശിയാണ് നവാസ്. വിങ്ങ് ബാക്കാണെങ്കിലും ഗോൾ വേട്ടയിൽ പിറകിലൊന്നുമല്ല നവാസ്. കഴിഞ്ഞ സീസണിൽ എല്ലാ ഡിഫൻസിനെയും കീഴടക്കാനുള്ള മുന്നേറ്റങ്ങളും നവാസിന്റെ കാലിൽ ഉണ്ടായിരുന്നു.

2011ൽ കേരള സന്തോഷ് ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട് നവാസ്. ജോസ്കോ എഫ് സി, ഈഗിൾ എഫ് സി, ക്വാർട്സ് എഫ് സി എന്നീ ടീമുകൾക്കും നവാസ് ബൂട്ടുകെട്ടിയിട്ടുണ്ട്.

സെവൻസിൽ ബ്ലാക്കിനെ കൂടാതെ അൽ മിൻഹാൽ വളാഞ്ചേരി, ജയ എഫ് സി തൃശ്ശൂർ, ശാസ്താ മെഡിക്കൽസ് തൃശ്ശൂർ, സ്കൈ ബ്ലൂ എടപ്പാൾ, ബേസ് പെരുമ്പാവൂർ എന്നീ ടീമുകളിടെ ജേഴ്സിയും നവാസ് അണിഞ്ഞിട്ടുണ്ട്. വടക്കാഞ്ചേരി ശ്രീ വ്യാസ എൻ എസ് എസ് കോളേജ് വിദ്യാർത്ഥിയായിരുന്നു.

 

നവാസിന്റെ സൂപ്പർ ഗോൾ കാണാം:

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement