അൽ മദീനക്ക് സെവൻസ് സീസണിൽ വിജയ തുടക്കം

സെവൻസിലെ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരിക്ക് സെവൻസ് സീസണിൽ വിജയ തുടക്കം. ഇന്ന് പെരിന്തൽമണ്ണ കാദറലി സെവൻസ് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ ജവഹർ മാവൂരിനെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ജവഹർ മാവൂരും നല്ല മുന്നേറ്റങ്ങൾ നടത്തി എങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് ജിംഖാന തൃശ്ശൂരിനെ നേരിടും.