കുപ്പൂത്തിൽ ചെർപ്പുള്ളശ്ശേരിയുടെ ആറാം കിരീടമോ ശാസ്തയുടെ ആദ്യ കിരീടമോ

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. കിരീടം തേടി ഇറങ്ങുന്നത് ചെർപ്പുള്ളശ്ശേരിയുടെ ശക്തികളായ അയ്യൂബ്കാന്റെ പിന്മുറക്കാർ മുസാഫിർ എഫ് സി അൽ മദീനയും ലയണൽ തോമസിന്റെ കുട്ടികളായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരുമാണ്.

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് ഇത് സീസണിലെ എട്ടാം ഫൈനലാണ്. അഞ്ചു കിരീടങ്ങളുള്ള അൽ മദീന ചെർപ്പുളശ്ശേരി തന്നെയാണ് സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമും. എഫ് സി തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് മദീന കുപ്പൂത്തിൽ വിജയ പരമ്പര തുടങ്ങിയത്. ടോപ്പ് മോസ്റ്റ് തലശ്ശേരി ആയിരുന്നു രണ്ടാം റൗണ്ടിൽ മദീനയുടെ എതിരാളികൾ. ആൽബർട്ടിന്റെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു മദീന ടോപ്പ് മോസ്റ്റ് തലശ്ശേരിയെ പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ ജയ തൃശ്ശൂരിനെതിരെ ആദ്യ വിറച്ചു എങ്കിലും മദീന കുലുങ്ങാതെ സെമിയിലേക്ക് കടന്നു. സെമിയിലും തൃശ്ശൂർ ശക്തികൾ തന്നെയായിരുന്നു മദീനയുടെ എതിരാളികൾ. സെമിയിൽ ജിംഖാനയെയാണ് മദീന ഇരുപാദങ്ങളിലായി പരാജയപ്പെടുത്തിയത്.


എതിരാളികളായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ രണ്ടാം ഫൈനലാണിത്. എടപ്പാളിൽ ആയിരുന്നു ശാസ്താ മെഡിക്കൽസിന്റെ ആദ്യ ഫൈനൽ. അന്നു മെഡിഗാഡ് അരീക്കോടിനു മുന്നിൽ കൈവിട്ട കിരീടം കുപ്പൂത്തിൽ ഉയർത്താനാകും ശാസ്തയുടെ ലക്ഷ്യം.  സബാൻ കോട്ടക്കലിനെ വീഴ്ത്തി ആയിരുന്നു ശാസ്താ കുപ്പൂത്തിൽ യാത്ര തുടങ്ങിയത്.  എഫ് സി പെരിന്തൽമണ്ണയെയാണ് രണ്ടാം റൗണ്ടിൽ ലയണൽ തോമസിന്റെ ടീം പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ എഫ് സി തൃക്കരിപ്പൂരായിരുന്നു ശാസ്തയോട് പരാജയപ്പെട്ടത്. സെമിയിൽ ഇരു പാദങ്ങളിലായി 7-4 എന്ന സ്കോറിനാണ് തൃശ്ശൂരിലെ മറ്റൊരു ശക്തിയായ ഉഷാ എഫ് സിയെ ശാസ്ത പരാജയപ്പെടുത്തിയത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement