പാണ്ടിക്കാടിൽ അൽ മദീനയ്ക്ക് പെനാൾട്ടിയിൽ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ടകാലത്തിനു ശേഷം അൽ മദീന ചെർപ്പുളശ്ശേരിക്ക് അഖിലേന്ത്യാ സെവൻസിൽ ഒരി വിജയം. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. ശക്തമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ മാത്രമാണ് മദീനയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായായിരുന്നു അവസാനിച്ചത്. തുടർന്ന് പെനാൽറ്റിയിൽ എത്തിയപ്പോൾ 5-3 എന്ന സ്കോറിന് അൽ മദീന വിജയിക്കുകയായിരുന്നു.

നാളെ പാണ്ടിക്കാട് സെവൻസിൽ മെഡിഗാഡ് അരീക്കോട് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.