റോയൽ ട്രാവൽസിനെ തോൽപ്പിച്ച് അൽ മദീന ഫൈനലിൽ

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ശക്തരായ റോയൽ ട്രാവൽസിനെ ആണ് അൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ ജയം. അൽ മദീനയുടെ സീസണിലെ അഞ്ചാം ഫൈനലാണിത്.
മണ്ണൂത്തിയിൽ ഇന്ന് അഭിലാഷ് കുപ്പൂത്ത് സബാൻ കോട്ടക്കലിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial