Picsart 23 12 08 23 00 45 073

അൽ മദീന ഫിഫ മഞ്ചേരിയെ തോൽപ്പിച്ചു, ഫിഫക്ക് തുടർച്ചയായ നാലാം തോൽവി

അഖിലേന്ത്യാ സെവൻസ് സീസണിൽ ഫിഫാ മഞ്ചേരിയുടെ പരാജയ പരമ്പര തുടരുന്നു. ഇന്ന് ബീരിച്ചേരി സെവൻസിലും ഫിഫ മഞ്ചേരി പരാജയപ്പെട്ടു. ഇന്ന് സെവൻസിലെ എൽ ക്ലാസികോ എന്ന് അറിയപ്പെടുന്ന പോരാട്ടത്തിൽ ഫിഫ മഞ്ചേരിയെ അൽ മദീന പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം.

ബെക്കിയും നാനിയും ആണ് അൽ മദീന ചെർപ്പുളശ്ശേരിക്ക് ആയി ഇന്ന് ഗോൾ നേടിയത്. ഇജാസ് ഫിഫ മഞ്ചേരിക്ക് ആയി ഗോൾ നേടി. ഫിഫ ഈ സീസണിൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും പരാജയപ്പെട്ടു. നേരത്തെ അവർ എടത്തനാട്ടുകരയിൽ ടൗൺ ടീം അരീക്കോടിനോടും ചെർപ്പുളശ്ശേരിയിൽ സോക്കർ ഷൊർണ്ണൂരിനോടും കൊപ്പത്ത് ഹണ്ടേഴ്സ് കൂത്തുപറമ്പിനോടും ഫിഫ മഞ്ചേരി പരാജയപ്പെട്ടിരുന്നു.

Exit mobile version