Picsart 23 02 21 23 07 03 838

അൽ മദീന ചെർപ്പുളശ്ശേരി അവസാനം സൂപ്പർ സ്റ്റുഡിയോയെ പരാജയപ്പെടുത്തി

പാണ്ടിക്കാട് സെവൻസ് ടൂർണമെന്റിലെ ആവേശകരമായ ഏറ്റുമുട്ടലിൽ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അൽ മദീന തങ്ങളുടെ പ്രധാന വൈരികളായ സൂപ്പർ സ്റ്റുഡിയോയ്‌ക്കെതിരെ നിർണായക വിജയം നേടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ വിജയം. സൂപ്പർ സ്റ്റുഡിയോക്ക് ഒരു ഗോൾ നേടാനായി എങ്കിലും പരാജയം ഒഴിവാക്കാൻ ഇന്ന് ആയില്ല

അവസാന മൂന്ന് മത്സരങ്ങഌ സൂപ്പർ സ്റ്റുഡിയോയെ നേരിട്ടപ്പോഴും അൽ മദീനക്ക് വിജയിക്കാൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ വിജയം അൽ മദീനയ്ക്കും ആരാധകർക്കും സന്തോഷം നൽകും. ഈ സീസണിൽ ഇരുടീമുകളും അഞ്ച് തവണ മുഖാമുഖം വന്നിട്ടുണ്ട്, മൂന്ന് മത്സരങ്ങളിൽ സൂപ്പർ സ്റ്റുഡിയോയും രണ്ടെണ്ണം അൽ മദീനയും വിജയിച്ചു.

ഈ വിജയത്തോടെ പാണ്ടിക്കാട് സെവൻസിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് അൽ മദീന കൈക്കൊണ്ടിരിക്കുന്നത്. നാളെ പാണ്ടിക്കാട് സെമിയിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്തും റിയൽ എഫ് സി തെന്നലയും ഏറ്റുമുട്ടും.

Exit mobile version