ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായി അൽ മദീന ചെർപ്പുള്ളശ്ശേരി

ജീവകാരുണ്യ പ്രവർത്തനത്തിൽ വീണ്ടും വീണ്ടും മാതൃകയാവുന്നു ചെർപ്പുള്ളശ്ശേരി അൽ മദീന ക്ലബ്‌. കണ്ണീരിൽ പൊലിഞ്ഞു പോയ നാൽ ചുവരിൽ അകപ്പെട്ടവർക്ക് കൈ താങ്ങായ് അൽ മദീന ക്ലബ് ഒരു സ്വാന്തനമായി മുന്നേറുന്നു.

2016 ഡിസംബർ അവസാന നിമിഷത്തിൽ ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനം വളരെ ഭംഗിയായി ക്ലബ് ഭാരവാഹികൾ മുന്നോട്ട് കൊണ്ട് പോകുന്നു, കേവലം ഒൻപതു മാസംകൊണ്ട് രണ്ടു ലക്ഷം രൂപയുടെ പുറത്ത് ജീവകാരുണ്യ മേഖലയിൽ ധനസഹായം നൽകാൻ ക്ലബിന് കഴിഞ്ഞു, വിവാഹം ധനസഹായം,കിഡ്‌നി മാറ്റിവെക്കൽ, വീരമംഗലം പൊതു പ്രവർത്തന സമിതിയുടെ കിഡ്‌നി ഡയാലിസിസ് രോഗ ചികിത്സ സഹായത്തിലേക്കും ക്ലബ് കൂട്ടായ്‌മക്ക് കൈതാങ്ങാവാൻ കഴിഞ്ഞു.

24-9-2017 ഞായറാഴ്ച നടന്ന കിഡ്‌നി ശസ്ത്രക്രിയക്ക് വേണ്ടി ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് സലഫി നഗർ സ്വദേശിയുടെ ചികിത്സ സഹായത്തിന്റെ ഭാഗമായി നടന്ന ധനസഹായ വിതരണ ചടങ്ങിൽ ക്ലബ് സെക്രട്ടറി യൂസഫ്‌ പാറക്കൽ അധ്യക്ഷനായി, വീരമംഗലം പൊതുപ്രവർത്തന സമിതി ചെയർമാൻ ഒ കെ സൈതലവി മുഖ്യ പ്രഭാഷണം നടത്തി, കെ എഫ് എ പാലക്കാട്‌ ജില്ല എക്സിക്യൂട്ടിവ് അംഗം ബാബു ജി എൻ, റഷീദ് പാലസ്, ബാബു കെ പി, നൗഷാദ് ട്ടി, സൈതലവി കെ, അഷറഫ് ട്ടി എച്ച് , മുജീബ് ട്ടി, ധനസഹായ വിതരണം മുൻ അൽ മദീന താരങ്ങൾ അയ്യൂബ് & കന്തസ്വാമിയും നിർവഹിച്ചു.

അതോടൊപ്പം ക്ലബ് ഭാരവാഹിയായ പ്രവാസി സുഹൃത്തുക്കൾ റിയാസിനും അതുപോലെ മറ്റു സുഹൃത്തുക്കളേയും പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ സുബൈർ കടവത്ത് നന്ദി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിന്ധുവിനെ പത്മ ഭൂഷണ്‍ അവാര്‍ഡിനു നിര്‍ദ്ദേശിച്ച് കായിക മന്ത്രാലയം
Next articleഡിഹെയക്ക് പുതിയ കരാർ നൽകാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്