വളപട്ടണം സെവൻസിൽ മുസാഫിർ എഫ് സി അൽ മദീനക്ക് കിരീടം

വളപട്ടണം അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ വിജയക്കൊടി പാറിച്ച് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് കിരീടത്തിന് വേണ്ടി നടന്ന പോരാട്ടത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉഷാ എഫ് സി തൃശ്ശൂരിനെ ആണ് തോൽപ്പിച്ചത്.

തികച്ചും അൽ മദീനയുടെ ആധിപത്യം കണ്ട മത്സരത്തിൽ എമയാണ് അൽ മദീനയ്ക്ക് ആയി ആദ്യ ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിൽ രാഹുലിന്റെ ഗംഭീര സ്ട്രൈക്കാണ് മദീനയുടെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ജവഹർ മാവൂരിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് അൽ മദീന ഫൈനലിൽ എത്തിയത്.

അൽ മദീന ചെർപ്പുളശ്ശേരിയുടെ സീസണിലെ മൂന്നാം കിരീടമാണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial