ജിംഖാനയെ കീഴടക്കി മദീന, ഇനി മുസാഫിർ എഫ് സി ബ്ലാക്ക് & വൈറ്റ് ഫൈനൽ

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും കപ്പിനായി പോരാടും. ഇന്നു നടന്ന രണ്ടാം സെമിയിൽ ജിംഖാന തൃശ്ശൂരിനെ കീഴ്പ്പെടുത്തി കൊണ്ടാണ് അൽ മദീന തങ്ങളുടെ സീസണിലെ ഒമ്പതാം ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം.

കുപ്പൂത്ത് സെവൻസിലെ സെമി ഫൈനലിൽ മദീനയോടു തോറ്റു പുറത്തായ കണക്കു തീർക്കാൻ വന്ന ജിംഖാന തൃശ്ശൂർ തുടക്കത്തിൽ ആധിപത്യം നേടി. രണ്ട് മത്സരങ്ങൾ ഉണ്ടായിരുന്നതിനാൽ അൽ മദീനയുടെ പല പ്രമുഖ കളിക്കാരും ലൈനപ്പിലും ഇല്ലായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ജിംഖാന തുടക്കത്തിൽ മദീനക്കെതിരെ പീഡ് നേടി. പക്ഷെ ആ ലീഡ് നിലനിർത്താൻ ആയില്ല. ഹാഫ് ടൈമിനു മുന്നേ സമനില പിടിച്ച മദീന. രണ്ടാം പകുതിയിൽ വാഹിദ് സാലിയുടെ സൂപ്പർ ഫിനിഷിലൂടെ ഫൈനൽ ബർത്തും വിജയവും ഉറപ്പിച്ചു.


നാളെ ബ്ലാക്ക് & വൈറ്റ് കോഴിക്കോടുമായി അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിൽ ഏറ്റുമുട്ടും. സീസണിൽ ഇതുവരെ ആറു കപ്പുകളാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്കുള്ളത്. അത് ഏഴാക്കി ഉയർത്തുകയാകും അൽ മദീന ചെർപ്പുളശ്ശേരിയുടെ ലക്ഷ്യം. രണ്ടു ഗോളുകൾക്കു പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫൈനലിൽ എത്തിയത്. നാലാം ഫൈനലാണ് ബ്ലാക്കിന്റെ ഇത്. ഫൈനൽ നിർഭാഗ്യങ്ങൾക്ക് മുണ്ടൂരിൽ അവസാനം കുറിക്കുകയാണ് ബ്ലാക്കിന്റെ മുണ്ടൂരിലെ ദൗത്യം.

Advertisement