ജവഹർ മാവൂരിനെ തിർച്ചടിച്ച് തോൽപ്പിച്ച് അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് പതിനൊന്നാം ഫൈനൽ

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഒരിടവേളയ്ക്കു ശേഷം കളി പുനരാരംഭിച്ചപ്പോൾ അൽ മദീന ചെർപ്പുള്ളശ്ശേരി അത് ആഘോഷമാക്കി മാറ്റി. ആദ്യ സെമിഫൈനലിൽ ജവഹറായിരുന്നു മികച്ച രീതിയിൽ തുടങ്ങിയത്. ആദ്യം ജവഹർ ലീഡെടുത്ത ശേഷം ആക്രമണ ചുമതല ഏറ്റെടുത്ത മദീന ഡി മറിയയിലൂടെ സമനില ഗോൾ കണ്ടെത്തി. കളി നിശ്ചിത സമയം കഴിഞ്ഞ് പെനാൾട്ടിയിലേക്ക് നീണ്ടപ്പോൾ മാവൂരിന്റെ ശക്തികൾക്ക് കാലിടറുകയായിരുന്നു.

മദീനയോട് ഇതിനു മുന്നേ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും പരാജയം തന്നെയായിരുന്നു ജവഹറിന് വിധി. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ സൂപ്പറും ഫിഫാ മഞ്ചേരിയും തമ്മിൽ ഏറ്റുമുട്ടും. അതിലെ വിജയികളെയാണ് തങ്ങളുടെ പതിനൊന്നാം ഫൈനലിൽ മദീന ഏറ്റുമുട്ടുക.

ഇന്ന് വളാഞ്ചേരിയിൽ നടന്ന രണ്ടാം മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തിയാണ് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചത്. 2-0 എന്ന രീതിയിൽ ഒരിക്കൾ തടസ്സപ്പെട്ട മത്സരമാണ് ഇന്ന് ബാക്കി നടത്തിയത്.

 

Previous articleഹാട്രിക്ക്, സെഞ്ച്വറി എല്ലാം കണ്ട ആദ്യ ബാറ്റിംഗിനു ശേഷം വില്ലനായി മഴ
Next articleസോക്കർ ഷൊർണ്ണൂരിന്റെ വലയിൽ ബ്ലാക്കിന്റെ അഞ്ച്