ചാലിശ്ശേരിയിൽ അൽ മദീനയ്ക്ക് വിജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി മുംബൈയെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം. ഇത് രണ്ടാം തവണയാണ് അൽ മദീനയോട് എഫ് സി മുംബൈ ഈ സീസണിൽ തോൽക്കുന്നത്.

ചാലിശ്ശേരിയിൽ ഇന്ന് ഫിഫാ മഞ്ചേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial