മുസാഫിർ എഫ് സി അൽ മദീനക്ക് ഇന്ന് ഐ എം വിജയന്റെ ഉഷാ എഫ് സി

ചാവക്കാട് ഇന്ന് സ്റ്റേഡിയം നിറയുമെന്നു സംശയമില്ല. സാക്ഷാൽ ഐ എം വിജയന്റെ ജിയോണി ഉഷാ എഫ് സിക്ക് എതിരായി ഇന്ന് ബൂട്ടു കെട്ടി ഇറങ്ങുന്നത് ചില്ലറക്കാരല്ല. സാക്ഷാൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയാണ്. മൂന്നു കളികളിൽ മൂന്നും ജയിച്ച് പതിനൊന്നു ഗോളുകൾ അടിച്ച് എതിർവല കീറിമുറിച്ച് വരുന്ന അൽ മദീന ചെർപ്പുളശ്ശേരി ഈ സീസണിലെ ആദ്യത്തെ വെല്ലുവിളിക്കു മുന്നിൽ എത്തിയിരിക്കുകയാണ്. ഡിമറിയയും ഹൈദറും ആൽബേർട്ടും മുസാഫിർ എഫ് സി അൽ മദീന നിരയിലും ബെർണാഡും ഐ എം വിജയനും എതിർ നിരയിലും. ആറടി അഞ്ചിഞ്ചുകാരനായ ഐവറി കോസ്റ്റു താരം ബെർണാർഡ് ഈ സീസണിലെ താരമായേക്കും. ഉഷാ എഫ് സിയുടെ സീസണിലെ ആദ്യ മത്സരത്തിൽ ബ്ലേക്ക് & വൈറ്റിനെതിരെ വിജയഗോൾ നേടി ബെർണാർഡ് കരുത്തോടെയാണ് സീസൺ തുടങ്ങിയത്.

picsart_11-30-12-36-34

കുന്നമംഗലത്ത് നാലാം ദിവസം അബഹ ഫിഷറീസ് ഫ്രണ്ട്സ് മമ്പാട് നേരിടുന്നത് ശക്തരായ ന്യൂകാസിൽ ലക്കി സോക്കറിനെയാണ്. സീസണിൽ ഇതുവരെ വിജയത്തിന്റെ വഴിയിലെത്താത്ത ഇരു ടീമുകളും ആദ്യ വിജയമുറപ്പിക്കാനാകും ഇറങ്ങുന്നത്. കളിച്ച രണ്ടു കളികളും തോറ്റ ഫ്രണ്ട്സ് മമ്പാട് ഇതുവരെ ഒരു ഗോൾ വരെ സീസണിൽ നേടിയിട്ടില്ല. മറുവശത്ത് ഒരേയൊരു മത്സരം മാത്രം കളിച്ച ലക്കി സോക്കർ ആലുവ മികച്ച കളി കളിച്ചിട്ടും ആദ്യ മത്സരത്തിൽ ലിൻഷാ മെഡിക്കൽസിനെതിരെ വിവാദമായ ഗോൾ ഓഫ് സൈഡ് വിളിക്കപ്പെട്ടതു കൊണ്ടുമാത്രം വിജയിക്കാതിരുന്ന ടീമാണ്.

മങ്കടയിലും പൊടിപാറുന്ന മത്സരമാണ്. സീസണിലാദ്യമായി ഫിഫാ മഞ്ചേരിയും പരീക്ഷിക്കപ്പെടുകയാണ്. ഇന്ന് ഫിഫാ മഞ്ചേരി ഇറങ്ങുന്നത് കരുത്തരായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെതിരെയാണ്. മൂന്നു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഫിഫാ മഞ്ചേരി എത്തുന്നത്. ഫ്രാൻസിസും ജൂനിയർ ഫ്രാൻസിസും കുട്ടനും ഒക്കെ മികച്ച ഫോമിലെത്തിയതും ഫിഫായ്ക്ക് പ്രതീക്ഷ നൽകുന്നു. മറുവശത്ത് ശാസ്താ മെഡിക്കൽസ് എത്തുന്നത് മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തിയാണ്. ഫിഫാ സീസണിലെ ആദ്യ പരാജയം ഇന്നറിയുമെന്നാണ് ലയണൽ തോമസിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ആത്മവിശ്വാസത്തോടെ പറയുന്നത്.

picsart_11-24-12-21-14

കർക്കിടാംകുന്നിൽ ഇന്ന് ഓക്സിജൻ ഫാർമ ജയ എഫ് സിയും മറുഭാഗത്ത് എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോടുമാണ്. കഴിഞ്ഞ ദിവസം എഫ്‌ സി പെരിന്തൽമണ്ണയോടു പരാജയപ്പെട്ടാണ് വിനോദ് പരിശീലിപ്പിക്കുന്ന ഫിറ്റ് വെൽ കോഴിക്കോട് എത്തുന്നത്. ജയ എഫ് സി തൃശ്ശൂർ  ആകട്ടെ സീസീസണിലെ തന്നെ മികച്ച പ്രകടനത്തോടെ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ കീഴ്പ്പെടുത്തിയാണ് കർക്കിടാംകുന്നിൽ എത്തുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal