കുറ്റിപ്പുറത്ത് അഞ്ചാം കിരീടം ഉയർത്തി അൽ മദീന ചെർപ്പുളശ്ശേരി

- Advertisement -

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി സീസണിലെ അഞ്ചാം കിരീടം ഉയർത്തി. ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോടിനെ മറികടന്നായിരുന്നു അൽ മദീനയുടെ കിരീടനേട്ടം. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ജയം. നിശ്ചിത സമയത്ത് 0-0 എന്നവസാനിച്ച മത്സരത്തിൽ പെനാൾട്ടിയിൽ 5-4ന് അൽ മദീന സ്വന്തമാക്കി.

ടൂർണമെന്റിലെ മികച്ച താരമായി മദീനയുടെ എറികിനെ തിരഞ്ഞെടുത്തു. മദീനയുടെ തന്നെ ജാക്സണാണ് മികച്ച സ്റ്റോപ്പർ. മികച്ച ഗോൾകീപ്പറായി സ്കൈബ്ലൂവിന്റെ ജിഫിയെയും എമേർജിംഗ് പ്ലയറായി കെ ആർ എസിന്റെ അനസിനെയും തിരഞ്ഞെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement