Site icon Fanport

ജയം തുടരാൻ അൽ മദീന ഇന്ന് ഇറങ്ങുന്നു

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും.ഇന്ന്‌ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി മെഡിഗാഡ് അരീക്കോടിന്ര് നേരിടും. സീസണിൽ കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചാണ് അൽ മദീന വരുന്നത്. അവസാന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെതിരെ വൻ വിജയം നേടിയ ടീമാണ് മെഡിഗാഡ് അരീക്കോട്.

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ ഫിഫ മഞ്ചേരി ലക്കി സോക്കർ ആലുവയെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. അവസാന രണ്ടു മത്സരങ്ങളിലും സമനില നേരിടേണ്ടി വന്ന ഫിഫാ മഞ്ചേരി ഇന്ന് വിജയിക്കാൻ മാത്രമായിരിക്കും ഇറങ്ങുക. ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീമുമായി എത്തുന്ന ലക്കി സോക്കർ ആലുവ ഫിഫയ്ക്ക് കടുത്ത വെല്ലുവിളി ആകും.

Exit mobile version