Picsart 22 12 27 23 42 41 262

കളിച്ച രണ്ട് ഗ്രൗണ്ടിലും വിജയവുമായി ESSA അൽ മദീന ചെർപ്പുളശ്ശേരി

ഇന്ന് അഖിലേന്ത്യാ സെവൻസിൽ ഇറങ്ങിയ രണ്ട് ഗ്രൗണ്ടുകളിലും വിജയവുമായി ESSA Group അൽ മദീന ചെർപ്പുളശ്ശേരി. ഒരേ സമയം ഇന്ന് നിലമ്പൂർ അഖിലേന്ത്യാ സെവൻസിലും കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിലും ആണ് അൽ മദീന ഇറങ്ങിയത്. കൽപ്പകഞ്ചേരിയിൽ സ്കൈ ബ്ലൂ എടപ്പാളിന് എതിരെ ആണ് മദീന ഇറങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അൽ മദീനയുടെ വിജയം.

നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാടായിരുന്നു മദീനക്ക് എതിരായി ഇറങ്ങിയത്. അവിടെ മറുപടിയില്ലാത്ത ഏക ഗോളിനും അൽ മദീന വിജയിക്കുജ ഉണ്ടായി. അൽ മദീന ആരാധകർക്ക് ഈ രാത്രി ഇരട്ടി സന്തോഷമായി. നാളെ അൽ മദീനക്ക് മത്സരം ഒന്നുമില്ല.

Exit mobile version