​അഖിലിന് ഇരട്ട ഗോൾ, വയനാട്ടിൽ ഡൈനാമോസിന് വിജയ തുടക്കം

- Advertisement -

ഗ്രൂപ്പ് സിയിൽ നടന്ന പോരാട്ടത്തിൽ ആസ്ക് ആറാം മൈലിനെ ഡൈനാമോസ് അമ്പലവയൽ തകർത്തു. 3-1 എന്ന സ്കോറിനായിരുന്നു ഡൈനാമോസിന്റെ വിജയം. ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് ആസ്ക് പരാജയത്തിലേക്ക് വീണത്. ആസ്കിന്റെ രണ്ടാം പരാജയമാണിത്. അമ്പലവയൽ ടീമിനു വേണ്ടി അഖിൽ ഇരട്ട ഗോളുകളോടെ തിളങ്ങി.  സിസിയാണ് ഡൈനാമോസിന്റെ മൂന്നാം ഗോൾ നേടിയത്.

ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സാസ്ക് വൈത്തിരി തങ്ങളുടെ ടൂർണമെന്റിലെ ആദ്യ ജയം നേടി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വയനാട് ഫാൽക്കൻസിനെ സാസ്ക് വീഴ്ത്തിയത്. സാസ്ക്കിനു വേണ്ടി നൈജീരിയൻ താരം കംസനും അനസുമാണ് ഗോൾ നേടിയത്. വയനാട് ഫാൽക്കൺസിന്റെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.
ഇന്നു നടക്കുന്ന മത്സരങ്ങളിൽ യുവന്റസ് മേപ്പാടി ഓക്സ്ഫോഡ് കൽപ്പറ്റയേയും ഫ്രണ്ട് ലൈൻ ബത്തേരി നോവ അരപ്പറ്റയേയും നേരിടും.

Advertisement