വീണ്ടും സൂപ്പർ സ്റ്റുഡിയോ ബ്ലാക്ക് ‌& വൈറ്റ് സെമി

- Advertisement -

വീണ്ടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും സെമിയിൽ, മഞ്ചേരിയിലേയും കോട്ടക്കലിലേയും സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. കോട്ടക്കലിൽ സെമിയിൽ സൂപ്പറിനെ ബ്ലാക്ക് വീഴ്ത്തിയപ്പോൾ ആ കണക്ക് മഞ്ചേരിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം തീർത്തു. ഇരുപാദങ്ങളിലുമായി ബ്ലാക്കിനെ സെമിയിൽ തോൽപ്പിച്ച സൂപ്പർ സ്റ്റൂഡിയോ മഞ്ചേരിയിൽ കപ്പും ഉയർത്തിയാണ് മടങ്ങിയത്. ഇത്തവണ മുണ്ടൂരാണ് സെമിയിൽ ഇരുടീമുകളും ഏറ്റുമുട്ടാൻ പോകുന്നത്.

സ്കൈബ്ലൂ എടപ്പാളിനെ ഒന്നിനെതിരെ  മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് സെമിയിലേക്ക് കടന്നത്. ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തിയാണ് ബ്ലാക്ക് മുണ്ടൂരിലെ യാത്ര തുടങ്ങിയത്. സൂപ്പറിന്റെ ഫൈനൽ പ്രവേശനം ഫിഫാ മഞ്ചേരി എന്ന കരുത്തരെ മുട്ടുകുത്തിച്ചായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരിയെ  സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആവേശകരമായ പോരാട്ടത്തിൽ കീഴ്പ്പെടുത്തിയത്.

 

 

Advertisement