ഹാട്രിക്കോടെ അഫ്സൽ, മഹാത്മാ എഫ് സിക്ക് അവസാനം ജയം

- Advertisement -

അഫ്സലിന്റെ തകർപ്പൻ ഹാട്രിക്കിന്റെ മികവിൽ മഹാത്മാ എഫ് സിക്കു വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മഹാത്മാ എഫ് സി ഓക്സ്ഫോഡ് എഫ് സിയെ തകർത്തത്. ഗ്രൂപ്പിൽ ഇതുവരെ വിജയമില്ലാതിരുന്ന മഹാത്മയുടെ ആദ്യ വിജയം വരാൻ അവസാന മത്സരം വരെ കാത്തുനിൽക്കേണ്ടി വന്നു.  മൂന്നു മത്സരങ്ങളിൽ നിന്ന് നാലു പോയന്റ് ആയി ഇതോടെ മഹാത്മയ്ക്ക്. ഓക്സ്ഫോർഡ് എഫ് സിക്ക് മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു പോയന്റാണുള്ളത്.

വയനാട് പ്രീമിയർ ലീഗിൽ നോവ അരപറ്റ ഗ്രൂപ്പ് എയിൽ നിന്ന്  ക്വാർട്ടറിലേക്ക് കടന്നു. തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇലവൻ ബ്രദേഴ്സ് മുണ്ടേരിയെ പരാജയപ്പെടുത്തിയാണ് നോവ അരപറ്റ ക്വാർട്ടറിലേക്ക് കടന്നത്. ഡേവിഡും ജിജേഷും വിഷ്ണുവുമാണ് നോവയ്ക്കു വേണ്ടി ഗോൾ നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസമായ ഇന്ന് സാസ്ക് വൈത്തിരി എ വൺ ചെമ്പോത്തറയേയും ആസ്ക് ആറാം മൈൽ വയനാട് എഫ് സിയേയും നേരിടും.

Advertisement