അഫ്ദാലിന് നാലു ഗോളുകൾ ഫിഫാ മഞ്ചേരി ഇരട്ട ജയം

- Advertisement -

ഇന്നലെ അഖിലേന്ത്യാ സെവൻസ് കളങ്ങളിൽ കണ്ടത് പഴയ പ്രതാപം വീണ്ടെടുത്ത ഫിഫാ മഞ്ചേരിയെ ആയിരുന്നു. രണ്ട് ഗ്രൗണ്ടുകളിൽ കളിക്കാനിറങ്ങിയ ഫിഫാ മഞ്ചേരി രണ്ടു സ്ഥലത്തും തകർപ്പൻ ജയം തന്നെ സ്വന്തമാക്കി. കോട്ടക്കലിൽ അഭിലാഷ് കുപ്പൂത്തിന് എതിരായിരുന്നു ഫിഫയുടെ ഒരു മത്സരം. അവിടെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി ജയിച്ചത്. മഞ്ചേരിക്കാരൻ അഫ്ദാൽ നാലു ഗോളുകളുമായി തിളങ്ങി നിന്നു.

ഫിഫയുടെ രണ്ടാം മത്സരം എടപ്പാളിൽ കെ എഫ് സി കാളികാവുമായിട്ടായിരുന്നു. അവിടെയും ആവേശ പോരാട്ടം ആണ് കണ്ടത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫിഫ വിജയിച്ചത്. അവസാന കുറച്ച് മത്സരങ്ങളായി ഫോമിൽ ഇല്ലാതിരുന്ന ഫിഫയ്ക്ക് ഈ ഇരട്ട ജയം വീണ്ടും ആത്മവിശ്വാസം നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement